ഇറാന്റെ നാല് എണ്ണകപ്പലുകള്‍ അമേരിക്ക പിടിച്ചെടുത്തെന്ന്

വാഷിംഗ്ടണ്‍: ഇറാനില്‍ നിന്ന് പോയ നാല് എണ്ണകപ്പലുകള്‍ അമേരിക്ക പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിച്ച് എണ്ണകയറ്റുമതി ചെയ്തുവെന്ന് ആരോപിച്ചാണ് നടപടി. വെനസ്വേലയിലേക്ക് പോകുകയായിരുന്ന കപ്പലുകളാണ് പിടിച്ചെടുത്തത്. ലൂണ, പാന്‍ഡി, ബെറിംഗ്, ബെല്ല എന്നീ എണ്ണക്കപ്പലുകളാണ് അമേരിക്ക പിടികൂടിയിരിക്കുന്നത്.

പിടിച്ചെടുത്ത കപ്പലുകളെ ഹൂസ്റ്റണിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്. കപ്പലുകള്‍ പിടികൂടാന്‍ സൈനിക ശക്തി ഉപയോഗിച്ചിട്ടില്ലെന്നാണ് അമേരിക്കന്‍ അധികൃതരുടെ വിശദീകരണം.

കഴിഞ്ഞ മാസം വെനസ്വേലയിലേക്ക് ഇറാന്‍ കയറ്റിയയച്ച നാല് എണ്ണടാങ്കറുകളിലെ പെട്രോള്‍ പിടിച്ചെടുക്കാന്‍ യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഇന്ധന വ്യാപാരത്തിലൂടെ ഇറാനിലേക്കുള്ള വരുമാനം തടയുകയാണ് ഈ കേസിന്റെ ലക്ഷ്യം.

Top