മതസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഇന്ത്യക്കു 3.24 കോടി ധനസഹായം പ്രഖ്യാപിച്ച് അമേരിക്ക

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ മതസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ അഞ്ചു ലക്ഷം ഡോളര്‍(3.24 കോടി രൂപ) ധനസഹായം പ്രഖ്യാപിച്ച് അമേരിക്ക.

യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റാണ് ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തിയത്.

സര്‍ക്കാരിതര എന്‍ജിഒകള്‍ക്ക് പണം ഗ്രാന്റായി കൈമാറാനാണ് അമേരിക്ക പദ്ധതിയിടുന്നത്. മതപരമായ സംഘര്‍ഷവും വിവേചനവും കുറയ്ക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കു ഗ്രാന്റിന് അപേക്ഷിക്കാം.

കൂടാതെ, പൊതുസമൂഹത്തെ അവരുടെ അവകാശങ്ങളെകുറിച്ച് ബോധവത്കരിക്കുകയും പത്രപ്രവര്‍ത്തകര്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും സംരക്ഷണം നല്‍കുകയും വേണമെന്ന് നിബന്ധനയിലുണ്ട്.

യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനൊപ്പം ബ്യൂറോ ഓഫ് ഡെമോക്രസി, ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് ലേബര്‍ എന്നീ വകുപ്പുകള്‍ ചേര്‍ന്നാണ് ഗ്രാന്റ് നല്‍കുക.

ഇന്ത്യക്കു പുറമേ ശ്രീലങ്കയ്ക്കും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് സഹായം നല്‍കും.

Top