ഖത്തറിനെ അനുകൂലിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റ് കടുത്ത ശിക്ഷയെന്ന് യു എ ഇ

ത്തറിനെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇടുന്നത് കുറ്റകരമെന്ന് യു എ ഇ . ഇത്തരത്തിലുള്ള പോസ്റ്റുകള്‍ സൈബര്‍ കുറ്റത്തിന്റെ പരിധിയില്‍ വരുമെന്ന് യു എ ഇ ജനറല്‍ പ്രൊസിക്യൂട്ടര്‍ അറിയിച്ചു.

സോഷ്യല്‍ മീഡിയയില്‍ ഖത്തറിനെ അനുകൂലിക്കുന്ന പോസ്റ്റോ, കമന്റോ ഇട്ടാല്‍ മൂന്ന് മുതല്‍ 15 വര്‍ഷം വരെ തടവും അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയും ഈടാക്കുമെന്നും. തദ്ദേശിയര്‍ക്കും പ്രവാസികള്‍ക്കും ഇത് ബാധകമാകുമെന്നുമാണ്‌ റിപ്പോര്‍ട്ടുകള്‍.

അതേസമയം അറബ് രാജ്യങ്ങള്‍ ഖത്തറിന് മുകളില്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ പിന്തുണച്ച് അമേരിക്ക രംഗത്ത് എത്തി. ഉപരോധത്തിന് വഴിവച്ചത് അമേരിക്കന്‍ ഇടപെടലുകളാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപ് അവകാശപ്പെട്ടു.

തീവ്രവാദത്തിന് പ്രോത്സാഹനം നല്‍കുന്നു എന്ന് ആരോപിച്ചാണ് സൗദി, ബഹ്‌റിന്‍, യുഎഇ, ലിബിയ, ഈജിപ്ത് മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാവിധ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ചത്.

Top