ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ചാല്‍ നിയമ നടപടി; ഗുസ്തി ഫെഡറേഷന് മുന്നറിപ്പുമായി കായിക മന്ത്രാലയം

ഡല്‍ഹി: സ്‌പെന്‍ഷനില്‍ ഇരിക്കുന്ന സമിതി ഗുസ്തി ചാമ്പ്യന്‍ഷിപ്പുകള്‍ നടത്തുന്നുവെന്ന ആരോപണത്തില്‍ ഇടപെട്ട് കേന്ദ്ര കായിക മന്ത്രാലയം. ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്നാണ് കായിക മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സ്‌പെന്‍ഷനില്‍ ഇരിക്കുന്ന ഗുസ്തി ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പുകള്‍ നടത്തുന്നുതായി ആരോപിച്ച് സാക്ഷി മാലിക് രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് കായിക മന്ത്രാലയത്തിന്റെ ഇടപെടല്‍.

ഗുസ്തി ചാമ്പ്യന്‍ഷിപ്പുകള്‍ നടത്തേണ്ടത് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ നിയോഗിച്ച അഡ്‌ഹോക് കമ്മറ്റിയാണ്. സസ്പന്‍ഷനിലിക്കുന്ന സമിതി നടത്തുന്ന ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് അംഗീകാരമില്ല. ഇത്തരം ചാമ്പ്യന്‍ഷിപ്പുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര കായിക മന്ത്രാലയം വ്യക്തമാക്കി.

ദേശീയ ഗുസ്തി ഫെഡറേഷന്‍ നടത്തുന്ന ചാമ്പ്യന്‍ഷിപ്പ് ജയ്പൂരില്‍ നടക്കുകയാണ്. എന്നാല്‍ നിയമവിരുദ്ധമായി മറ്റ് ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിക്കുന്നു എന്നായിരുന്നു സാക്ഷി മാലികിന്റെ ആരോപണം. ഇത്തരത്തിലുള്ള ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് ഗുസ്തി ഫെഡറേഷന്റെ പണമാണ് ഉപയോഗിക്കുന്നത്. ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ഒരു കായിക താരം ജോലിക്ക് അപേക്ഷിച്ചാല്‍ ലഭിക്കില്ല. താരങ്ങള്‍ക്കെതിരെ നടപടിയുണ്ടാകാനും സാധ്യതയുണ്ടെന്നും സാക്ഷി ചൂണ്ടിക്കാട്ടി. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്ന സഞ്ജയ് സിംഗിനെതിരെ നടപടി വേണമെന്ന് സാക്ഷി മാലിക് കേന്ദ്ര കായിക മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.

Top