രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവര്‍ ചെറിയ ഭാഗം മാത്രമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെങ്കിലും നിലവില്‍ ചികിത്സയിലുള്ള രോഗികള്‍ ചെറിയ ഒരു ഭാഗം മാത്രമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആകെ കോവിഡ് കേസുകളില്‍ നാലില്‍ ഒന്നില്‍ താഴെ മാത്രമാണ് സജീവ രോഗികളെന്നും ഇത് 10.5 ലക്ഷത്തില്‍ കുറവാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രോഗമുക്തി നേടിയവരുടെ ശതമാനവും നിലവില്‍ ചികിത്സയിലുള്ളവരുടെ ശതമാനവും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുകയാണ്. മൊത്തം കേസുകളില്‍ നാലില്‍ മുന്ന് ഭാഗവും ( 36 ലക്ഷത്തിലധികം) രോഗമുക്തി കൈവരിച്ചു.

ഇതിനിടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെഎണ്ണം 46 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 97,570 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 46,59,985 ആയി.

Top