ഇസ്രായേലിലെ പ്രതിപക്ഷത്തെ കണ്ടുപഠിക്കണം; ഇന്ത്യയിലെ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി

ഡല്‍ഹി: പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇസ്രായേലിലെ പ്രതിപക്ഷം പ്രതികരിക്കുന്നത് കാണുക. രാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് രാഷ്ട്ര താല്‍പ്പര്യങ്ങള്‍ക്കായി മുന്നേറുന്നു. ഇന്ത്യയിലെ പ്രതിപക്ഷമായ യുപിഎ ശത്രുക്കളുമായി കരാറില്‍ ഏര്‍പ്പെടുന്നവരാണ്. സൈന്യത്തെ ചോദ്യം ചെയ്ത് ആത്മവീര്യവും ആത്മവിശ്വാസവും നശിപ്പിക്കുന്നവരാണ്.

ശക്തരായ നേതാക്കള്‍, ശക്തമായ തത്വങ്ങള്‍. എന്നാല്‍ ജനങ്ങള്‍ പ്രതിപക്ഷത്തിരിക്കാന്‍ നിര്‍ദേശിച്ച കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎയുമായി ഇതിനെ താരതമ്യം ചെയ്യുക. അവര്‍ ശത്രുക്കളുമായി ധാരണാപത്രങ്ങളില്‍ ഒപ്പിടുന്നു. നമ്മുടെ സായുധ സേനയെ ചോദ്യം ചെയ്യുന്നു, ആത്മവീര്യവും ആത്മവിശ്വാസവും കുറയ്ക്കാന്‍ എല്ലാം ചെയ്യുന്നുവെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.

Top