യു.എന്‍ അന്താരാഷ്ട്ര കുടിയേറ്റ സമ്മേളനത്തില്‍ ബഹ്‌റൈന്‍ പങ്കെടുത്തു

un

മനാമ: യു.എന്‍ അന്താരാഷ്ട്ര കുടിയേറ്റ സമ്മേളനത്തില്‍ ബഹ്‌റൈന്‍ പങ്കെടുത്തു. ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് ചേര്‍ന്ന സമ്മേളനത്തില്‍ എല്‍.എം.ആര്‍.എ ചീഫ് എക്‌സിക്യൂട്ടീവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍ അബ്‌സിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യു.എന്‍ അന്താരാഷ്ട്ര കുടിയേറ്റ സമ്മേളനത്തില്‍ പങ്കെടുത്തത്. അന്താരാഷ്ട്ര കുടിയേറ്റ കരാര്‍ രൂപപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ അദ്ദേഹം മുന്നോട്ടു വെച്ചു.

തൊഴില്‍ വിപണി പരിഷ്‌കരിക്കുന്നതിനും വിദേശ തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിനും ബഹ്‌റൈന്‍ സ്വീകരിച്ച നടപടികള്‍ അദ്ദേഹം വിശദീകരിച്ചു. തൊഴിലാളിക്ക് ഇഷ്ടമുള്ള സ്‌പോണ്‍സറുടെ കീഴില്‍ തൊഴിലെടുക്കുന്നതിനുള്ള അനുമതിയും ഇതില്‍ പ്രധാനമാണ്.

സ്‌പോണ്‍സര്‍ഷിപ്പില്ലാതെ സ്വതന്ത്രമായി തൊഴിലെടുക്കുന്നതിനുള്ള ഫ്‌ലക്‌സി വര്‍ക് പെര്‍മിറ്റ് സമ്പ്രദായവും മേഖലയിലെ ആദ്യ നടപടിയാണെന്നും അദ്ദേഹം വിശദീകരിച്ചു.

Top