ഇന്ത്യയുടെ ഉപഗ്രഹവേധ പരീക്ഷണം നല്ലതല്ലെന്ന് യുഎന്‍ വിദഗ്ദര്‍

ന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളില്‍ ചരിത്ര നേട്ടം എന്നു വിശേഷിപ്പിക്കാവുന്ന ഉപഗ്രഹവേധ പരീക്ഷണം നല്ലലക്ഷണമല്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാര്‍മമെന്റ് റിസര്‍ച്ചിലെ സ്പേസ് സെക്യൂരിറ്റി ഫെലോ ഡാനിയല്‍ പൊറാസ്.

300 കിലോമീറ്റര്‍ ഉയരത്തില്‍ നടത്തിയ പരീക്ഷണം, ഇവയെത്തുടര്‍ന്നുണ്ടാകുന്ന മാലിന്യങ്ങള്‍ ഇതൊക്കെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തെയും ബാധിക്കും മാത്രമല്ല, 400 കിലോമീറ്റര്‍ ഉയരത്തിലേക്കുവരെ ഇവയുടെ മാലിന്യങ്ങള്‍ കടന്നു ചെല്ലുമെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ 2012 ല്‍ ഇന്ത്യ അഗ്നി മൂന്ന് മിസൈല്‍ പരീക്ഷിക്കുന്നത് മുതല്‍ ഇന്ത്യ ഇങ്ങനൊരു ആശയം മുന്നോട്ട്
വെച്ചിരുന്നു. എന്നാല്‍ അന്ന്, പരീക്ഷണത്തിലൂടെ തെളിയിച്ചാലല്ലാതെ ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു ലോകരാജ്യങ്ങളും ബഹിരാകാശ വിദഗ്ധരും. അന്നു മുതല്‍ എസാറ്റ് വികസിപ്പിക്കുന്നതിന് ശാസ്ത്രജ്ഞര്‍ തയ്യാറായിരുന്നെങ്കിലും സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നില്ല.

ഉപഗ്രഹം തകര്‍ക്കുമ്പോഴുണ്ടാക്കുന്ന ബഹിരാകാശ മാലിന്യത്തിന്റെ പേരിലാണ് മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് അനുമതി നല്‍കാതിരുന്നത്.

Top