യുഎൻ കാലാവസ്ഥാ ഉച്ചകോടിക്ക് ഇന്ന് ദുബായിൽ തുടക്കം

യുഎന്‍ കാലാവസ്ഥാ ഉച്ചകോടിക്ക് ഇന്ന് ദുബായില്‍ തുടക്കമാവും. ഇന്ന് മുതല്‍ ഡിസംബര്‍ 12 വരെ നടക്കുന്ന സമ്മേളനത്തില്‍ ലോകം അനുഭവിക്കുന്ന കാലാവസ്ഥ വ്യതിയാനത്തെ ഫലപ്രദമായി ചെറുക്കാനുള്ള ചര്‍ച്ചകള്‍ നടക്കും. വിവിധ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാര്‍, പ്രസിഡന്റുമാര്‍, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി 70,000 ഓളം ആളുകള്‍ വരും ദിവസങ്ങളില്‍ ദുബായിലെത്തും.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉച്ചക്കോടിയില്‍ സംബന്ധിക്കില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. അതോടൊപ്പം ഇസ്രയേല്‍ പലസ്തീന്‍ യുദ്ധം തുടങ്ങിയ ശേഷം ഇരുരാജ്യത്തെയും പ്രസിഡന്റുമാര്‍ ആദ്യമായി ഒരു രാജ്യാന്തരവേദിയില്‍ ഒരുമിച്ചെത്തുന്നു എന്നുളളതും കാലാവസ്ഥ ഉച്ചകോടിയെ ശ്രദ്ധേയമാക്കും. ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ ദുബായില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഉച്ചകോടിയില്‍ പങ്കെടുത്ത് നാളെയാണ് അദ്ദേഹം ഇന്ത്യയിലേക്ക് തിരിക്കുക. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് , യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ സെലന്‍സ്‌കി, ഖത്തര്‍ അമീര്‍ തുടങ്ങി നിരവധി നേതാക്കള്‍ ആദ്യ ദിവസങ്ങളില്‍ പങ്കെടുക്കും.ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി ദുബായിലെത്തും.

 

Top