യുവേഫ നാഷണ്‍സ് ലീഗ്; സ്‌പെയിനിനും, ഈജിപ്റ്റിനും വിജയം

വെംബ്ലി:യുവേഫ നാഷണ്‍സ് ലീഗില്‍ സ്‌പെയിനിന് വിജയത്തുടക്കം. വെംബ്ലിയില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെയാണ് സ്‌പെയിന്‍ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിറകില്‍ നിന്നശേഷം സ്‌പെയിന്‍ തിരിച്ചുവരികയായിരുന്നു. ആദ്യ ഗോളിന് അവസരമൊരുക്കിയ റോഡ്രിഗോ തന്നെയാണ് രണ്ടാമത്തെ ഗോള്‍ നേടിയത്. പരിശീലകന്‍ സൗത് ഗേറ്റിന്റെ കീഴില്‍ വെംബ്ലി ഗ്രൗണ്ടിലെ ഇംഗ്ലണ്ട് ടീമിന്റെ ആദ്യ പരാജയമാണ് ഇത്.

അതേസമയം ആഫ്രിക്കന്‍ നാഷണ്‍സ് കപ്പ് യോഗ്യതാ റൗണ്ടില്‍ ഈജിപ്റ്റ് വിജയം നേടി. മുഹമ്മദ് സലാ ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തില്‍ നൈജറിനെ എതിരില്ലാത്ത ആറു ഗോളിനാണ് ഈജിപ്റ്റ് പരാജയപ്പെടുത്തിയത്. പരിശീലകന്‍ അഗ്യൂറോയുടെ കീഴില്‍ ഈജിപ്റ്റിന്റെ ആദ്യ മത്സരമായിരുന്നു ഇത്.

സലയെ കൂടാതെ അയ്മന്‍ അഷ്‌റഫ്, മൊഹ്‌സന്‍, സലാ മൊഹ്‌സന്‍, എല്‍നേനി എന്നിവരും ഗോള്‍ നേടി. യോഗ്യതാ റൗണ്ടില്‍ ആദ്യ മത്സരത്തില്‍ ട്യൂണീഷ്യയോട് തോറ്റ ഈജിപ്റ്റിന് നൈജറിനെതിരെ വിജയം അത്യാവശ്യമായിരുന്നു. രണ്ടു മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റുമായി ഗ്രൂപ്പ് ജെയില്‍ രണ്ടാമതാണ് ഈജിപ്റ്റ്.

Top