യുവേഫ നാഷന്‍സ് ലീഗ്; പോര്‍ച്ചുഗല്‍-പോളണ്ട് മത്സരം സമനിലയില്‍

ലിസ്ബണ്‍: യുവേഫ നാഷന്‍സ് ലീഗ് ഫുട്ബോളില്‍ പോര്‍ച്ചുഗലിനും പോളണ്ടിനും സമനില. ഗ്രൂപ്പ് എയിലെ അപ്രധാനമായ മത്സരത്തില്‍ പോളണ്ടാണ് പറങ്കിപ്പടയെ 1-1നു കുരുക്കിയത്. ഗ്രൂപ്പ് ബിയില്‍ സ്വീഡന്‍ 2-0നു റഷ്യയെ തകര്‍ത്തു.

ഗ്രൂപ്പ് സിയില്‍ റുമാനിയ 1-0ന് മോണ്ടെനെഗ്രോയെയും സ്‌കോട്ട്ലാന്‍ഡ് 3-2ന് ഇസ്രായേലിനെയും സെര്‍ബിയ 4-1ന് ലിച്ചെന്‍സ്റ്റെയ്നിനെയും തോല്‍പ്പിച്ചു. ഗ്രൂപ്പ് ഡിയില്‍ കൊസോവോ 4-1ന് അസെര്‍ബെയ്ജാനെ തുരത്തിയപ്പോള്‍ മാള്‍ട്ടയും ഫറോ ഐലാന്‍ഡ്സും 1-1നു സമനിലയില്‍ പിരിഞ്ഞു.

പോര്‍ച്ചുഗലിനായി ആന്ദ്രെ സില്‍വയാണ് ഗോള്‍ നേടിയത്. 33ാം മിനിറ്റിലായിരുന്നു താരത്തിന്റെ ഗോള്‍. 66ാം മിനിറ്റില്‍ അര്‍കാഡിയൂസ് മിലിച്ചിന്റെ പെനല്‍റ്റി ഗോളില്‍ പോളണ്ട് സമനില പിടിച്ചുവാങ്ങി.

Top