യുഡിഎഫിന്റെ തെക്കന്‍ മേഖല തീരദേശ ജാഥക്ക് ഇന്ന് തുടക്കമാകും. ഷിബു ബേബി ജോണ്‍ നയിക്കുന്ന യാത്രയുടെ ഉദ്ഘാടനം വൈകിട്ട് അഞ്ചിന് വിഴിഞ്ഞം പൊഴിയൂരില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും.
ടി. എന്‍. പ്രതാപന് എംപി നയിക്കുന്ന വടക്കന്‍ മേഖലാ ജാഥക്ക് ഇന്നലെ കാസര്‍ഗോഡ് തുടക്കമായിരുന്നു.ആഴക്കടല്‍ മത്സ്യബന്ധന വിവാദങ്ങൾ തുറന്നുകാട്ടലാണ് പരിപാടിയുടെ ഉദ്ദേശം. ഇരുജാഥകളും ശനിയാഴ്ച സമാപിക്കും.