ഗെയില്‍ വിരുദ്ധ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന്‌ വി എം സുധീരന്‍

കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരത്തിന് ശക്തി പകര്‍ന്ന് യുഡിഎഫ്.

സമരം യുഡിഎഫ് ഏറ്റെടുക്കുമെന്നും, സമരം നടക്കുന്ന എരഞ്ഞിമാവിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നും വി എം സുധീരന്‍ പറഞ്ഞു.

സമരത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും, ജനവാസ മേഖലയില്‍ പദ്ധതി വേണ്ടെന്ന സമരസമിതിയുടെ നിലപാടിനൊപ്പമാണ് കോണ്‍ഗ്രസെന്നും സുധീരന്‍ അറിയിച്ചു.

എന്നാല്‍, നിര്‍മ്മാണ പ്രവര്‍ത്തികളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ഗെയില്‍ അധികൃതരുടെ തീരുമാനം.

Top