ജോസ് കെ മാണിയെ യുഡിഎഫ് പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കേണ്ടതായിരുന്നു; ആവര്‍ത്തിച്ച് കെ മുരളീധരന്‍

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം മുന്നണി വിട്ടതില്‍ യുഡിഎഫ് നേതൃത്വത്തെ വിമര്‍ശിച്ച് കെ മുരളീധരന്‍ എംപി. പരിഹരിക്കാവുന്ന പ്രശ്‌നം മാത്രമാണ് ഉണ്ടായിരുന്നത്. ഘടകകക്ഷികള്‍ വിട്ടുപോകുുന്നത് മുന്നണിയുടെയും പ്രവര്‍ത്തകരുടെയും ആത്മവിശ്വാസത്തെ ബാധിക്കും. ഭരണകക്ഷിയുടെ നേട്ടം കൊണ്ടല്ല ഘടകകക്ഷികള്‍ വിട്ടുപോകുന്നതെന്നും എന്‍സിപിയുമായി ചര്‍ച്ച നടത്തിയെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

മുന്നണി വിട്ടുപോകാന്‍ തയ്യാറെടുക്കുന്ന വരെ പിടിച്ചു നിര്‍ത്താന്‍ യുഡിഎഫ് നേതൃത്വം ശ്രമിക്കണമായിരുന്നു. എല്ലാ കക്ഷികളെയും പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ച പാരമ്പര്യമായിരുന്നു കെ കരുണാകരന്റെ കാലം മുതല്‍ കോണ്‍ഗ്രസിലും മുന്നണിയിലും ഉണ്ടായിരുന്നത്. ജോസ് കെ മാണിയും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകേണ്ടിയിരുന്നു. കാലാകാലങ്ങളായി മുന്നണി വിട്ടവരെ തിരിച്ചു കൊണ്ടുവരണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

Top