ജോസ് പക്ഷത്തോട് നിലപാട് കടുപ്പിക്കാനൊരുങ്ങി യുഡിഎഫ്

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ യുഡിഎഫിനൊപ്പം നില്‍ക്കാതെ സ്വതന്ത്ര നിലപാടെടുത്ത ജോസ് കെ മാണിയോട് മൃദുസമീപനം വേണ്ടെന്ന് കെപിസിസി. ജോസ് പക്ഷത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കാനാണ് രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനം. മൂന്നിന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ ജോസ് പക്ഷത്തിനെതിരെ നടപടി സ്വീകരിച്ചേക്കും.

നിയമസഭയില്‍ മുന്നണിയുടെ അന്ത്യശാസനവും തള്ളി സ്വതന്ത്ര നിലപാടെടുത്ത ജോസ് ഇനിയൊരു തിരിച്ച് പോക്കില്ലെന്ന വ്യക്തമായ സൂചന യുഡിഎഫിന് നല്‍കിക്കഴിഞ്ഞു. മുസ്ലീം ലീഗ് ഉള്‍പ്പടെയുള്ള യുഡിഎഫിലെ ചില ഘടക കക്ഷികള്‍ക്ക് ജോസ് പക്ഷം മുന്നണി വിടുന്നതിനോട് താല്‍പ്പര്യമില്ലായിരുന്നു. എന്നാല്‍, ഇനി മൃദുസമീപനം വേണ്ടെന്നാണ് യുഡിഎഫിന്റെ നിലപാട്.

Top