മൈത്രാന്‍ കായല്‍ നികത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ അനുമതി റദ്ദാക്കി

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ മെത്രാന്‍ കായല്‍ നികത്താന്‍ നല്‍കത്താനുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. പത്തനംതിട്ടയില്‍ സാമുദായിക സംഘടനകള്‍ക്ക് ഭൂമി പതിച്ചു നല്‍കിയ മുന്‍ സര്‍ക്കാരിന്റെ നടപടിയും റദ്ദാക്കി. സ്വകാര്യ കമ്പനിയായ റെക്കിന്‍ഡോയ്ക്കാണ് കായല്‍ നികത്താന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുമതി നല്‍കിയത്.

ടൂറിസം പ്രൊജക്ടിന് വേണ്ടിയായിരുന്നു തീരുമാനം. 400 ഏക്കര്‍ ഭൂമിയാണ് ടൂറിസം വില്ലേജിനായി കമ്പനിക്ക് നല്‍കിയത്. 35 കമ്പനികളുടെ പേരിലാണ് ഭൂമി വാങ്ങിയത്. എകെ ബാലന്‍ കമ്മിറ്റിയുടെ ശുപാര്‍ശയിലാണ് കായല്‍ നികത്താനുള്ള തീരുമാനം സംസ്ഥാന മന്ത്രിസഭാ യോഗം റദ്ദാക്കിയത്.

Top