ചരിത്രത്തില്‍ ആദ്യമായി യു എ ഇ ബഹിരാകാശത്തേക്ക്;റഷ്യയുമായി കരാറൊപ്പിട്ടു

ദോഹ: ബഹിരാകാശത്തേക്ക് ആളെ അയക്കാന്‍ യു എ ഇ റഷ്യയുമായി സുപ്രധാന കരാറില്‍ ഒപ്പിട്ടു. അധികം വൈകാതെ ഒരു ഇമറാത്തി ബഹിരാകാശ സഞ്ചാരി ശൂന്യാകാശത്ത് എത്തുമെന്ന് ഭരണാധികാരികള്‍ അറിയിച്ചു.

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്‌ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് റഷ്യയുമായി സുപ്രധാന കരാറില്‍ ഒപ്പിട്ട വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ചരിത്രപരമായ കരാറെന്നാണാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.

വിയന്നയില്‍ നടക്കുന്ന യൂനിസ്‌പേസിലാണ് കരാര്‍ യാഥാര്‍ഥ്യമായത്. ഇതനുസരിച്ച് വൈകാതെ യു എ ഇ സ്വദേശിയായ ബഹിരാകാശ സഞ്ചാരി സ്‌പേസിലെത്തുമെന്ന് ദുബായ്‌ കിരീടാവാകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ആല്‍മക്തൂമും വ്യക്തമാക്കി. ബഹിരാകാശത്ത് എത്താന്‍ യു എ ഇ സജ്ജമാണ്. 12 വര്‍ഷം മുമ്പ് ഈ രംഗത്ത് ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ ഫലം കാണുകയാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

Top