വിന്‍ഡീസിനെതിരായ ദ്വിദിന സന്നാഹ മത്സരത്തില്‍ ബേസില്‍ തമ്പിയും

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ദ്വിദിന സന്നാഹ മത്സരത്തിനുള്ള ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍ ടീമില്‍ മലയാളി പേസര്‍ ബേസില്‍ തമ്പിയേയും ഉള്‍പ്പെടുത്തി. ഇപ്പോള്‍ വിജയ് ഹസാരേ ട്രോഫിയില്‍ കേരളത്തിന് വേണ്ടി കളിക്കുകയാണ് ബേസില്‍. ജലജ് സക്‌സേനയും വെസ്റ്റ് ഇന്‍ഡീസിനെതിരായ ദ്വിദിന സന്നാഹ മത്സരത്തിനുള്ള ടീമിലുണ്ട്.

കര്‍ണാടകയുടെ കരുണ്‍ നായരാണ് നായകന്‍. നേരത്തെ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ടീമിലുണ്ടായിട്ടും കരുണിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്താത്തത് വിവാദമായിരുന്നു. ശ്രേയാസ് അയ്യര്‍, ഹനുമ വിഹാരി , മുബൈ ബാറ്റ്‌സ്മാന്‍ പ്രിഥ്വി ഷാ എന്നിവരും ടീമിലുണ്ട്.

സമീപകാലത്ത് മികച്ച ഫോമിലുള്ള മായങ്ക് അഗര്‍വ്വാള്‍, അങ്കിത് ബാവ്‌നെ എന്നിവരും ടീമിലെത്തി. ടീമിലുള്‍പ്പെട്ട മറ്റുതാരങ്ങള്‍ ഇശാന്‍ കിഷന്‍, സൗരഭ് കുമാര്‍, അവേഷ് ഖാന്‍, കെ. വിഗ്‌നേഷ്, ഇഷാന്‍ പോറല്‍. ഈ മാസം 29 മുതല്‍ വഡോദരയിലാണ് മത്സരം നടക്കുന്നത്.

Top