രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം, അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ഇന്ത്യയില്‍

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് ഇന്ത്യയിലെത്തി.

തിങ്കളാഴ്ച രാത്രിയാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മാറ്റിസിന്റെ സന്ദര്‍ശനം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പ്രതിരോധമന്ത്രി നിര്‍മലാ സീതാരാനുമായും മാറ്റിസ് കൂടിക്കാഴ്ച നടത്തും.

യുഎസിന്റെ അഫ്ഗാന്‍ നയത്തിന് ട്രംപ് പിന്തുണ അഭ്യര്‍ഥിച്ചതിനു പിന്നാലെയാണ് മാറ്റിസിന്റെ ഇന്ത്യ സന്ദര്‍ശനം. ട്രംപ് അധികാരത്തില്‍ വന്ന ശേഷം ഇതാദ്യമായാണ് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്.

Top