നൈജീരിയയിലെ ട്വിറ്റര്‍ നിരോധനം ഉടന്‍ പിന്‍വലിക്കും

ആബുജ: നൈജീരിയയിലെ ട്വിറ്റര്‍ നിരോധനം ഉടന്‍ പിന്‍വലിക്കും. ഐടി മന്ത്രി ലായ് മുഹമ്മദാണ് ഇക്കാര്യം അറിയിച്ചത്. പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ട്വീറ്റ് നീക്കം ചെയ്തതിനു പിന്നാലെ ജൂണ്‍ നാലിനാണ് രാജ്യത്ത് ട്വിറ്റര്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. സര്‍ക്കാരിന്റെ നിലനില്പിനെ അപകടത്തിലാക്കാന്‍ ട്വിറ്ററിനു സ്വാധീനമുണ്ടെന്ന് നൈജീരിയ അറിയിച്ചിരുന്നു.

Top