ട്വന്റി20 ലോകകപ്പ് യു.എ.ഇയില്‍ നടക്കും

മുംബൈ: ഈ വര്‍ഷം നടക്കുന്ന ട്വന്റി20 ലോകകപ്പിന് യു.എ.ഇ വേദിയാകും. ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്.

ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗ ഭീഷണി നിലനില്‍ക്കുന്നത് കൊണ്ടും, കോവിഡ് വ്യാപനം നിയന്ത്രണ വിധേയമല്ലാത്തത സാഹചര്യത്തിലുമാണ് ലോകകപ്പ് വേദിയായി യുഎഇ തിരഞ്ഞെടുത്തത്. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി ടൂര്‍ണമെന്റ് നടക്കുമെന്നും ബിസിസിഐ പ്രസിഡണ്ട് ഗാംഗുലി വ്യക്തമാക്കി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയാകുന്നതും യുഎഇ ആണ്. ഐപിഎല്‍ രണ്ടാം ഘട്ട മത്സരങ്ങള്‍ നടക്കുന്നത് സെപ്റ്റംബറിലാണ്.

Top