ഉത്തര കൊറിയയ്‌ക്കെതിരെ യുദ്ധത്തിന് പൂര്‍ണ സജ്ജമെന്ന് ഡോണള്‍ഡ് ട്രംപ്‌

വാഷിങ്ടന്‍: ഉത്തര കൊറിയയ്‌ക്കെതിരെ ശക്തമായ വെല്ലുവിളിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്.

ഉത്തര കൊറിയയ്‌ക്കെതിരെ യുഎസ് സൈന്യം പൂര്‍ണ സജ്ജമെന്ന് ഡോണള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കി.

യുദ്ധമല്ലാത്ത മറ്റുവഴികള്‍ ഉത്തര കൊറിയ തേടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. ധാര്‍ഷ്ട്യം കലര്‍ന്ന ഭാഷയിലാണ് ട്രംപിന്റെ ട്വീറ്റ്.

യുഎസിനെതിരെ ഭീഷണി തുടര്‍ന്നാല്‍, ലോകം ഇതുവരെ കണ്ടിട്ടില്ലാത്തവിധം ‘തീയും കോപവും’ ഏറ്റുവാങ്ങേണ്ടിവരുമെന്ന ട്രംപിന്റെ പ്രസ്താവനയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്‌പോര് രൂക്ഷമാക്കിയത്. ഇതിനു മറുപടിയായി പസഫിക് സമുദ്രത്തിലെ യുഎസ് ദ്വീപായ ഗുവാമിനെ ആക്രമിക്കുമെന്ന് ഉത്തര കൊറിയ വ്യക്തമാക്കിയിരുന്നു.

യുഎസ് സൈനിക കേന്ദ്രം കൂടിയായ ഗുവാമിനെ ആക്രമിക്കുന്നതിന്റെ വിശദാംശകള്‍ കഴിഞ്ഞ ദിവസം ഉത്തര കൊറിയ പുറത്തുവിടുകയും ചെയ്തിരുന്നു. ഇതിനു പുറകെയാണ് യുഎസ് സൈന്യം പൂര്‍ണ സജ്ജമാണെന്ന ട്രംപിന്റെ പ്രസ്താവന.

Top