മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ട്രംപ് ബ്രിട്ടണില്‍

Donald Trump

ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബ്രിട്ടനിലെത്തി. ഇന്ന് രാവിലെ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലാണ് ട്രംപും ഭാര്യ മെലാനിയയും ലണ്ടനില്‍ എത്തിയത്.

എലിസബത്ത് രാജ്ഞിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ട്രംപ് ബ്രിട്ടനിലെത്തിയത്. ട്രംപിന് വന്‍ വരവേല്‍പ്പാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി തെരേസ മേയുമായും കൂടിക്കാഴ്ച നടത്തും.

തെരേസാ മേ ബ്രിട്ടന്‍ പ്രധാനമന്ത്രി പദം രാജി വെയ്ക്കുന്ന ആഴ്ച്ച തന്നെയുള്ള ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. അതേസമയം, ചില സംഘടനകള്‍ ട്രംപിനെതിരെ പ്രതിഷേധ പ്രകടനത്തിനു പദ്ധതിയിട്ടിട്ടുള്ളതിനാല്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Top