എസ്.എഫ്.ഐ ഇല്ലാത്തതിന്റെ ‘കുഴപ്പം’ കർണ്ണാടകയിലുണ്ട് !

ഹിജാബ് വിവാദം കർണ്ണാടകയിൽ കത്തിപ്പടരുമ്പോൾ, ആശങ്കയിലാകുന്നത് മലയാളികൾ അടക്കമുള്ള പതിനായിരങ്ങളാണ്. വർഗ്ഗീയ വിഷം പുറത്തു വിടുന്നത് ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും ഒരു പോലെയാണ് എതിർക്കപ്പെടേണ്ടത്. പള്ളിക്കൂടങ്ങളെ വർഗ്ഗീയ ശക്തികളുടെ കേന്ദ്രമാക്കാൻ ആരെയും അനുവദിക്കരുത്. ഭാവി തലമുറയെ എങ്കിലും വെറുതെ വിടുക. കേരളത്തെ പോലെ വിദ്യാർത്ഥി രാഷ്ട്രീയം ശക്തമായ കാമ്പസുകളിൽ ഇത്തരം ഒരു ഏർപ്പാടും നടക്കുകയില്ല. അവിടെ ഹിജാബ് ധരിക്കുന്നതിനും രാഖി കെട്ടുന്നതിനും ഒന്നും ഒരു തടസ്സവുമില്ല. ആരും ചോദ്യം ചെയ്യാൻ വരികയുമില്ല. എസ്.എഫ്.ഐ. ഉൾപ്പെടെയുള്ള സംഘടനകൾ ആകട്ടെ അത് വകവെച്ചു കൊടുക്കുകയുമില്ല. സെക്യുലറായ കാഴ്ചപ്പാടാണ് കേരളം ഉയർത്തിപ്പിടിക്കുന്നത്. ഈ മാതൃകയാണ് കന്നട മണ്ണും മാതൃകയാക്കേണ്ടത്. (വീഡിയോ കാണുക)

 

Top