റെനോ എംപിവി ശ്രേണിയിലേക്ക് ട്രൈബര്‍ സെവന്‍ സീറ്റര്‍ വാഹനം എത്തുന്നു

ഫ്രഞ്ച് വാഹനനിര്‍മാതാക്കളായ റെനോ എംപിവി ശ്രേണിയിലേക്ക് ട്രൈബര്‍ എന്ന സെവന്‍ സീറ്റര്‍ വാഹനം അവതരിപ്പിക്കുന്നു.ജൂണ്‍ പകുതിയോടെ ഇന്ത്യയിലും വിദേശത്തും ട്രൈബര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ വിപണിയിലേക്കായി പ്രത്യേകം ഡിസൈനും നിര്‍മാണവും പൂര്‍ത്തീകരിച്ച മോഡലായിരിക്കും ഇത്. അള്‍ട്രാ മോഡുലാര്‍ ഡിസൈനില്‍ ധാരാളം സ്ഥല സൗകര്യവും ട്രൈബറില്‍ കമ്പനി ഉറപ്പുനല്‍കുന്നു. ട്രൈബറിന്റെ കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

ലോഡ്ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ മള്‍ട്ടി പര്‍പ്പസ് മോഡലാണിത്. വിദേശത്തുള്ള റെനോയുടെ സീനിക്, എസ്പാസ് എംപിവികളുടെ ഡിസൈന്‍ ട്രൈബറില്‍ പ്രകടമായേക്കും.

Top