മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷയില്‍ എറണാകുളം എ സി ജെ എം കോടതി ഇന്ന് വിധി പറയും. ജാമ്യാപേക്ഷയില്‍ വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു. മോന്‍സന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു.

ക്രൈംബ്രാഞ്ച് കസ്റ്റഡി കാലാവധി അവാസാനിച്ചതിനെത്തുടര്‍ന്ന് ഇന്നലെ കോടതിയില്‍ ഹാജരാക്കിയ മോന്‍സനെ ഈ മാസം 20 വരെയായിരുന്നു റിമാന്‍ഡ് ചെയ്തത്. വിവിധ പരാതികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുമായി ബന്ധപ്പെട്ട് 3 തവണയായി 9 ദിവസമാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ മോന്‍സനെ ചോദ്യം ചെയ്തത്.

ഇടപാടുകാരെ കബളിപ്പിക്കാന്‍ ഉപയോഗിച്ച വ്യാജരേഖ നിര്‍മ്മിച്ചത് സംബന്ധിച്ചും ആരുടെ അക്കൗണ്ട് വഴിയായിരുന്നു കോടികളുടെ സാമ്പത്തിക ഇടപാട് നടന്നതെന്നും അന്വേഷണ സംഘം മോന്‍സനില്‍ നിന്നും വിവരങ്ങള്‍ തേടിയിട്ടുണ്ട്.

Top