ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുകളില്‍ മരം വീണു; ഗതാഗതം തടസ്സപ്പെട്ടു

തൃശൂര്‍: ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുകളില്‍ മരം വീണു. തൃശൂരില്‍ വച്ചാണ് സംഭവം. ഓടിക്കൊണ്ടിരുന്ന ഗുരുവായൂര്‍ എക്‌സ്പ്രസിന് മുകളിലേക്ക് ഇരിങ്ങാലക്കുടക്കും ചാലക്കുടിക്കും ഇടയില്‍ വച്ചാണ് മരം വീണത്.

സംഭവത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ജനശതാബ്ദി ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്.

Top