ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുകളില്‍ മരം വീണു

ആലപ്പുഴ: ചന്തിരൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുകളിലേക്ക് മരം വീണു. ഇന്ന് രാവിലെ 6.45നായിരുന്നു മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസിന് മുകളിലേക്ക് മരം വീണത്. ട്രെയിനിന്റെ ഏറ്റവും പിന്നിലെ ബോഗിക്ക് മുകളിലേക്ക് മരം വീണതിനെ തുടര്‍ന്ന് ആലപ്പുഴ വഴിയുള്ള ട്രെയിനുകളെല്ലാം വൈകിയാണ് ഓടുന്നത്. സംഭവത്തില്‍ ആളപായമില്ല.

Top