വിജയ് സേതുപതി ചിത്രം ‘ഡിഎസ്‍പി’യുടെ ട്രെയിലര്‍ എത്തി

പൊൻറാമിന്റെ സംവിധാനത്തിൽ വിജയ് സേതുപതി നായകനാകുന്ന ചിത്രമാണ് ‘ഡിഎസ്‍പി’. പൊൻറാം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം നിര്‍മിക്കുന്നത്. അനുകീര്‍ത്തി വാസ് ആണ് ചിത്രത്തിലെ നായിക. ‘ഡിഎസ്‍പി’ എന്ന ചിത്രത്തിന്റ ട്രെയിലര്‍ പുറത്തുവിട്ടു. യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

ഡിഎസ്‍പിയുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ദിനേഷ് കൃഷ്‍ണനും വെങ്കടേഷും ആണ്. സംഗീത സംവിധാനം ഡി ഇമ്മനാണ്. വിവേക് ഹര്‍ഷൻ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നു. സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം ഡിസംബര്‍ രണ്ടിനാണ് തിയറ്റര്‍ റിലീസ് ചെയ്യുക.

വിജയ് സേതുപതി ‘മെറി ക്രിസ്‍മസ്’ ‘ജവാൻ’ എന്നീ രണ്ട് ബോളിവുഡ് ചിത്രങ്ങളിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കത്രീന കൈഫ് നായികയാകുന്ന ‘മെറി ക്രിസ്‍മസ്’ ശ്രീറാം രാഘവൻ ആണ് സംവിധാനം ചെയ്യുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അറ്റ്‍ലീ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജവാൻ’. ഷാരൂഖ് ഖാനാണ് ചിത്രത്തില്‍ നായകനാകുന്നത്. നയൻതാര ചിത്രത്തില്‍ നായികയായും എത്തും.

Top