ഉണ്ണി മുകുന്ദൻ ചിത്രം ‘മേപ്പടിയാൻറെ’ ട്രെയിലർ പുറത്തിറങ്ങി

ണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ‘മേപ്പടിയാൻ’ സിനിമയുടെ ട്രെയിലർ എത്തി. ത്രില്ലും ഇമോഷനും കോർത്തിണക്കിയ ട്രെയിലറും ഗംഭീരം. ഉണ്ണി മുകുന്ദൻ ഫിലിംസിന്‍റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്‌.

ഫാമിലി മൂവിയായി ഒരുക്കിയിരിക്കുന്ന മേപ്പടിയാനിൽ അഞ്ജു കുര്യന്‍ നായികയാവുന്നു. ഇന്ദ്രൻസ്‌, സൈജു കുറുപ്പ്‌, അജു വർഗീസ്‌,വിജയ് ബാബു, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത്‌ രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി,ജോർഡി പൂഞ്ഞാർ,നിഷ സാരംഗ്,പോളി വത്സൻ,മനോഹരിയമ്മ തുടങ്ങിയ പ്രമുഖരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

രാഹുൽ സുബ്രഹ്മണ്യനാണ് സംഗീതം. നീൽ ഡി കുഞ്ഞ ഛായാഗ്രഹണം നിർവഹിക്കുന്നു. ചിത്രം ജനുവരി പതിനാലിന് റിലീസ് ചെയ്യും.

 

Top