ശര്‍വാനന്ദ് നായകനാകുന്ന ‘മഹാനുഭാവുഡു’വിലെ ഗാനത്തിന്റെ ട്രെയിലര്‍ പുറത്തെത്തി

തെലുങ്ക് യുവതാരം ശര്‍വാനന്ദ് നായകനായി എത്തുന്ന പുതിയ ചിത്രം ‘മഹാനുഭാവുഡു’വിലെ ഗാനത്തിന്റെ ട്രെയിലര്‍ പുറത്തെത്തി.

ചിത്രത്തിലെ ‘രണ്ട് കല്ലു…’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ട്രെയിലറാണ്‌ പുറത്തെത്തിയിരിക്കുന്നത്.

മാരുതി ദസാരി സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 29-ന് തിയേറ്ററുകളിലെത്തും.

മെഹ്‌റീന്‍ പിര്‍സാദയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വെണ്ണില കിഷോര്‍, വേണു തില്ലു, ഭദ്രം തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു.

എസ് തമന്റേതാണ് സംഗീതം, ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്‌ നിസാര്‍ ഷാഫിയാണ്.

യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വി വംശകൃഷ്ണ റെഢിയും പ്രമോദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Top