‘പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്’ എന്ന പുതിയ വെബ് സീരീസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

കേരള ക്രൈം ഫയല്‍സ്, മാസ്റ്റര്‍പീസ് എന്നീ വെബ് സീരിസുകള്‍ക്ക് ശേഷം മലയാളി പ്രേക്ഷകര്‍ക്ക് പുത്തന്‍ കാഴ്ചാനുഭവം ഒരുക്കാന്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ മലയാളം. ‘പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്’ എന്ന ഏറ്റവും പുതിയ വെബ് സീരീസിന്റെ ട്രെയിലര്‍ പുറത്ത് വന്നു. മികച്ച സാങ്കേതിക പ്രവര്‍ത്തകരും താരങ്ങളും അണിനിരന്ന ആദ്യ വെബ്‌സീരിസുകള്‍ക്ക് ശേഷം താര സമ്പന്നമായ പുത്തന്‍ വെബ് സീരീസ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ മലയാളം 2024 ജനുവരി 5-ന് സ്ട്രീമിങ് ചെയ്യും.

E4 Entertainment ബാനറില്‍ കീഴില്‍ മുകേഷ് ആര്‍ മെഹ്തയും സി വി സാരഥിയും ചേര്‍ന്നു നിര്‍മിച്ചു പ്രവീണ്‍ ചന്ദ്രന്‍ സംവിധാനം ചെയുന്ന ഈ സീരീസിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ദീപു പ്രദീപാണ്. ഭവന്‍ ശ്രീകുമാര്‍ എഡിറ്റിംഗും അനൂപ് വി ശൈലജ, അമീല്‍ എന്നിവര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. മുജീബ് മജീദ് ആണ് സംഗീത സംവിധാനം.നിഖിലാ വിമല്‍, സണ്ണി വെയ്ന്‍ എന്നിവരാണ് പേരില്ലൂര്‍ പ്രീമിയര്‍ ലീഗില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മാളവിക എന്ന കഥാപാത്രമായി ആണ് നിഖില വേഷമിടുന്നത്. അബദ്ധവശാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റാവുന്ന മാളവികയെ ചുറ്റിപ്പറ്റിയാണ് കഥയുടെ മുന്നോട്ട് പോക്ക്. ശ്രീക്കുട്ടന്‍ എന്ന നായകവേഷത്തില്‍ സണ്ണി വെയ്ന്‍ എത്തുന്നു. വിജയരാഘവന്‍, അശോകന്‍, അജു വര്‍ഗീസ് തുടങ്ങി വലിയ താരനിരയും ഈ സീരിസിന്റെ ഭാഗമാകുന്നുണ്ട്.

പേര് സൂചിപ്പിക്കും പോലെ പേരില്ലൂര്‍ എന്ന ഗ്രാമത്തിന്റെയും അവിടെയുള്ള വ്യത്യസ്തരായ ഒരു പറ്റം മനുഷ്യരുടെയും കഥയാണ് ഈ വെബ് സീരീസ് പറയുന്നത്. കോമഡിക്ക് ഏറെ പ്രാധാന്യമുള്ള ഈ വെബ് സീരീസിന്റെ ട്രൈലെര്‍ സമൂഹ മാധ്യമങ്ങളിലൂടെ വളരെയധികം ശ്രദ്ധ നേടുകയാണ്.

 

Top