‘വണ്‍സ് അപ്പ് ഓണ്‍ എ ടൈം ഇന്‍ കൊച്ചി ‘ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

നാദിര്‍ഷ- റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘വണ്‍സ് അപ്പ് ഓണ്‍ എ ടൈം ഇന്‍ കൊച്ചി ‘ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയാണ് ചിത്രം എത്തുന്നത്. കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ കലന്തൂര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ മാസം 23ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ചിത്രത്തിലെ നായകന്‍ സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകന്‍ മുബിന്‍ റാഫിയാണ്. നായികയാകുന്നത് ‘ഞാന്‍ പ്രകാശന്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി ദേവിക സഞ്ജയ് ആണ്. റാഫിയുടെ തിരക്കഥയില്‍ സിനിമ സംവിധാനം ചെയ്യുന്നത് നാദിര്‍ഷയാണ്.

കോമഡി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകനും ഷൈന്‍ ടോം ചാക്കോയും മുഖ്യ വേഷത്തില്‍ എത്തുന്നു. ഹിഷാം അബ്ദുല്‍ വഹാബ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ജോണി ആന്റണി , റാഫി , ജാഫര്‍ ഇടുക്കി , ശിവജിത് , മാളവിക മേനോന്‍ കലന്തുര്‍ നേഹ സക്‌സേന , അശ്വത് ലാല്‍, സ്മിനു സിജോ , റിയാസ് ഖാന്‍ , സുധീര്‍ കരമന , സമദ് , കലാഭവന്‍ റഹ്‌മാന്‍ , സാജു നവോദയ എന്നിങ്ങനെ ഒരു വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

Top