ഭാവന സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ‘തങ്കം’ ട്രെയിലർ എത്തി

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ നിർമ്മിക്കുന്ന പുതിയ ചിത്രം ‘തങ്ക’ത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍ എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. അപർണ്ണ ബാലമുരളി നായികയായി എത്തുന്ന ചിത്രം നവാഗതനായ സഹീദ് അരാഫത്ത് ആണ് സംവിധാനം ചെയ്യുന്നത്. ശ്യാം പുഷ്‍കരന്റേതാണ് തിരക്കഥ. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന നാലാമത്തെ ചിത്രം കൂടിയാണിത്.

മഹാരാഷ്ട്ര പൊലീസ് അന്വേഷിക്കുന്ന തമിഴ്‌നാട്ടിലെ ഒരു മലയാളിയുടെ കേസ് ആണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. വിനീതിന്റെയും ബിജുമേനോന്റെയും വേറിട്ട കഥാപാത്രമാകും ചിത്രത്തിലേതെന്ന് ട്രെയിലർ ഉറപ്പ് നൽകുന്നുണ്ട്. ചിത്രം ജനുവരി 26ന് തിയറ്ററുകളിൽ എത്തും. ഗിരീഷ് കുൽക്കർണി, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി, അന്തരിച്ച നടന്‍ കൊച്ചു പ്രേമൻ തുടങ്ങിയവര്‍ക്കൊപ്പം നിരവധി മറാഠി, ഹിന്ദി, തമിഴ് അഭിനേതാക്കളും ചിത്രത്തില്‍ വേഷമിടുന്നു.

ഗൗതം ശങ്കർ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സംഗീതം ബിജി ബാൽ, എഡിറ്റിംഗ് കിരൺ ദാസ്, കലാസംവിധാനം ഗോകുൽ ദാസ്, സൗണ്ട് ഡിസൈൻ ഗണേഷ് മാരാർ, മേക്കപ്പ് റോണക്സ് സേവ്യർ, ആക്ഷൻ സുപ്രീം സുന്ദർ, ജോളി ബാസ്റ്റിൻ, വസ്ത്രാലങ്കാരം മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂർ, സൗണ്ട് മിക്സിങ് തപസ് നായിക്ക്, സഹനിര്‍മ്മാണം രാജൻ തോമസ്, ഉണ്ണിമായ പ്രസാദ്, വി എഫ് എക്സ്- എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ബെന്നി കട്ടപ്പന, ജോസ് വിജയ്, കോ ഡയറക്ടർ പ്രിനീഷ് പ്രഭാകരൻ. പിആര്‍ഒ ആതിര ദില്‍ജിത്ത്.

Top