ബയോഗ്രാഫിക്കല്‍ ആക്ഷന്‍ വാര്‍ ചിത്രം ‘ഷേര്‍ഷാ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനാകുന്ന പുതിയ സിനിമയാണ് ഷേര്‍ഷാ. ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റനായിരുന്ന വിക്രം ബത്രയുടെ ജീവിത കഥ പറയുന്ന സിനിമ സംവിധാനം ചെയ്യുന്നത് വിഷ്ണുവര്‍ദ്ധന്‍ ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഓഗസ്റ്റ് 12ന് ആമസോണ്‍ പ്രൈമിലൂടെ ചിത്രം റിലീസിനെത്തും.

വിക്രം ബത്രയായും അദ്ദേഹത്തിന്റെ ഇരട്ടസഹോദരന്‍ വിശാലായും സിദ്ധാര്‍ഥ് മല്‍ഹോത്ര അഭിനയിക്കും. സന്ദീപ ശ്രീവാസ്തവയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. വിക്രം ബത്രയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര സിനിമയ്ക്കായി തയ്യാറായത്.

ബയോഗ്രാഫിക്കല്‍ ആക്ഷന്‍ വാര്‍ ചിത്രമായിട്ടാണ് ഷെര്‍ഷാ എത്തുക. കാര്‍ഗില്‍ യുദ്ധത്തില്‍ വീരോചിതമായ പോരാട്ടം നടത്തിയ വിക്രം ബത്രക്ക് മരണാനന്തരബഹുമതിയായി പരമവീര ചക്രം ലഭിച്ചിരുന്നു. ബില്ല, സര്‍വം തുടങ്ങിയ തമിഴ് ചിത്രങ്ങളൊരുക്കിയ വിഷ്ണുവര്‍ധന്റെ ആദ്യ ഹിന്ദി ചിത്രം കൂടിയാണിത്.

 

Top