പൊതിച്ചോറിന്‍റെ ചലച്ചിത്രാവിഷ്കാരം ഹെഡ്മാസ്റ്ററിന്‍റെ ട്രയിലര്‍ പുറത്ത്

ശ്രീലാൽ ദേവരാജ് നിർമ്മിച്ച് രാജീവ്നാഥ് സംവിധാനം ചെയ്ത ഹെഡ്മാസ്റ്ററിന്‍റെ ട്രയിലര്‍ പുറത്തിറങ്ങി. ചിത്രം ജൂലൈ 29നാണ് തിയറ്ററുകളിലെത്തുന്നത്. പ്രശസ്ത എഴുത്തുകാരൻ കാരൂരിന്‍റെ ഏറെ പ്രസിദ്ധമായ പൊതിച്ചോറ് എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ഹെഡ്മാസ്റ്റർ.

1950-കളിലെ അധ്യാപക ജീവിതമാണ് സിനിമ പറയുന്നത്. പുറംലോകം അറിയാതെ ഉള്ളിൽ അഗ്നിയുടെ ചൂടും വേവുമായി നടക്കുന്ന സ്കൂൾ അദ്ധ്യാപകർ അനുഭവിച്ച ദുരിതങ്ങളുടെ നേർക്കാഴ്ച്ചയാണ് ചിത്രം വരച്ചുകാട്ടുന്നത്. അത്തരത്തിൽ സ്വന്തം ജീവിത സാഹചര്യങ്ങളോടും വിധിയോടും ഒരുപോലെ പോരാടേണ്ടി വന്ന ഒരധ്യാപകന്‍റെ ജീവിതകാഴ്ചകളിലൂടെയാണ് ചിത്രം മുന്നോട്ടു സഞ്ചരിക്കുന്നത്.

Top