പൊളിറ്റിക്കല്‍ ത്രില്ലർ ‘വരാലി’ന്റെ ട്രെയിലർ പുറത്തുവിട്ടു

അൻപതിലേറെ താരങ്ങളുമായി കണ്ണൻ – അനൂപ് മേനോൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘വരാലി’ന്റെ ട്രെയിലർ റിലീസായി. അനൂപ് മേനോൻ, സണ്ണി വെയ്ൻ, പ്രകാശ് രാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണൻ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രം ‘വരാൽ’ ഒക്ടോബർ 14ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. വളരെ ദുരൂഹത നിറഞ്ഞ സിനിമയായിരിക്കും ‘വരാൽ’ എന്നാണ് ട്രെയിലർ നൽകുന്ന സൂചന. കേരളക്കരയാകെ ചർച്ചചെയ്യുന്ന ഒരു സിനിമ തന്നെയാകും ‘വരാൽ’.

പൊളിറ്റിക്കൽ ത്രില്ലറായ ‘വരാൽ’ അനൂപ് മേനോന്റെ കരിയറിലെ തന്നെ വലിയതും മികച്ചതുമായ ചിത്രമായിരിക്കും.ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് അനൂപ് മേനോൻ തന്നെയാണ്. ഛായാഗ്രഹണം രവി ചന്ദ്രന്‍. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്.

‘ട്രിവാൻഡ്രം ലോഡ്‍ജി’നു ശേഷം ടൈം ആഡ്‍സ് എന്‍റര്‍ടെയ്‍ന്‍‍മെന്റിന്റെ ബാനറിൽ പി എ സെബാസ്റ്റ്യനാണ് ചിത്രം നിർമ്മിക്കുന്നത്. സണ്ണി വെയ്‌ൻ, അനൂപ് മേനോൻ, പ്രകാശ് രാജ് എന്നിവരെ കൂടാതെ സുരേഷ് കൃഷ്‍ണ, ശങ്കര്‍ രാമകൃഷ്‍ണന്‍, രഞ്ജി പണിക്കര്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബാദുഷയാണ് ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനർ. ദീപ സെബാസ്റ്റ്യനും കെ ആർ പ്രകാശുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.

Top