നിത്യ മേനോനും ഷറഫുദ്ദീനും ഒന്നിക്കുന്ന മാസ്റ്റര്‍പീസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ശ്രീജിത്ത് എന്‍ സംവിധാനം ചെയുന്ന മലയാളം വെബ്‌സീരിസായ മാസ്റ്റര്‍പീസിന്റെ ട്രയ്‌ലര്‍ പുറത്തിറങ്ങി. ഡിസ്നി + ഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയ്യുന്ന സീരിസില്‍ നിത്യ മേനോന്‍, ഷറഫുദീന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ നേരത്തേ റിലീസ് ചെയ്ത മലയാളം വെബ് സീരീസ് ‘കേരള ക്രൈം ഫയല്‍സ് ‘ ഏറെ പ്രശംസ നേടിയിരുന്നു. ഒരു കംപ്ലീറ്റ് ഫാമിലി എന്റര്‍ടൈന്‍യറാണ് മാസ്റ്റര്‍പീസ് എന്ന് ട്രൈലെറില്‍ സൂചിപ്പിക്കുന്നത്. രഞ്ജി പണിക്കര്‍, മാലാ പാര്‍വതി, അശോകന്‍, ശാന്തി കൃഷ്ണ എന്നിവരും സീരിസില്‍ അണിനിരക്കുന്നു. ഒക്ടോബര്‍ 25 ന് മാസ്റ്റര്‍പീസ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും. മാത്യു ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന വെബ് സീരീസ് മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി എന്നീ ഏഴ് ഭാഷകളില്‍ പുറത്തിറങ്ങും.

Top