ത്രില്ലർ സ്വഭാവത്തിൽ മഞ്ജുവാര്യർ ചിത്രം ‘കയറ്റം’ ട്രെയിലർ ശ്രദ്ധേയമാവുന്നു

ദേശീയ-അന്തർദേശീയ പുരസ്കാരങ്ങളും ജനശ്രദ്ധയും നേടിയ എസ്. ദുർഗ്ഗക്കും ചോലക്കും ശേഷം, സനൽകുമാർ ശശിധരൻ മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന കയറ്റത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഹിമാലയൻ മലനിരകളിലെ ട്രെക്കിംഗ് വിഷയമായ കയറ്റത്തിന്റെ തിരക്കഥ രചന, എഡിറ്റിങ്, സൗണ്ട് ഡിസെെൻ എന്നിവയും സംവിധായകൻ സനൽകുമാർ ശശിധരൻ തന്നെ നിർവഹിക്കുന്നു.

മഞ്ജുവാര്യരെ കൂടാതെ വേദ് , പുതുമുഖം ഗൗരവ് രവീന്ദ്രൻ, സുജിത് കോയിക്കൽ, രതീഷ് ഈറ്റില്ലം, ദേവനാരായണൻ, സോനിത് ചന്ദ്രൻ, ആസ്ത ഗുപ്ത, അഷിത, നന്ദു ഠാക്കൂർ, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളിൽ എത്തുന്നു. ചന്ദ്രു സെൽവരാജ് ഛായാഗ്രാഹണം നിർവഹിക്കുന്നു.

നിവ് ആർട്ട് മൂവീസ്, മഞ്ജു വാര്യർ പ്രൊഡക്ഷൻസ്, പാരറ്റ്മൗണ്ട് പിക്ചേഴ്സ് എന്നീ ബാനറുകളിൽ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യർ, സനൽ കുമാർ ശശിധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

 

ചിത്രത്തിനു വേണ്ടി തയ്യാറാക്കിയ അഹർസംസ എന്ന ഭാഷയാണ് ഒരു സവിശേഷത. ഈ ഭാഷയിൽ കയറ്റം എന്നതിനുള്ള വാക്കായ ‘അഹർ’ ആണ് ചിത്രത്തിന്റെ മറ്റൊരു ടൈറ്റിൽ. അഹർ സംസയിലുള്ള പത്തു പാട്ടുകളിലൂടെ വ്യത്യസ്തമായ രീതിയിൽ കഥ പറയുന്ന സിനിമയുടെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത് രതീഷ് ഈറ്റില്ലമാണ്.

Top