ജോജു ജോര്‍ജ് ചിത്രം ‘പുലിമട’ യുടെ ട്രയ്‌ലര്‍ റിലീസായി

ജോജു ജോര്‍ജിന്റെ പുതിയ ചിത്രം ‘പുലിമട’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഫാമിലി ത്രില്ലര്‍ ചിത്രമായ പുലിമട സംവിധാനം ചെയ്യുന്നത് എ കെ സാജന്‍ ആണ്. ഒക്ടോബര്‍ 26-ന് ചിത്രം തിയേറ്ററുകളില്‍ എത്തും. പെണ്ണിന്റെ സുഗന്ധം(സെന്റ് ഓഫ് എ വുമണ്‍) എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്.

ഐശ്വര്യ രാജേഷും ലിജോമോളും നായികയാവുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസും ജാഫര്‍ ഇടുക്കിയും ജോണി ആന്റണി ന്നെിവര്‍ വേഷമിടുന്നു. ചിത്രം പാന്‍ ഇന്ത്യന്‍ റിലീസാണ്. ഇന്‍ക്വിലാബ് സിനിമാസ്, ലാന്‍ഡ് സിനിമാസ് എന്നീ ബാനറുകളില്‍ രാജേഷ് ദാമോദരനും സിജോ വടക്കനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പോലീസ് വേഷത്തില്‍ ആയിരിക്കും പുലിമടയില്‍ ജോജു എത്തുന്നത്. പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രശസ്ത ഛായാഗ്രാഹകനായ വേണു സ്വന്തം സംവിധാനത്തില്‍ അല്ലാതെ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഒരു ഷെഡ്യൂളില്‍ തന്നെ 60 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ബിഗ് ബജറ്റ് ചിത്രമായ പുലിമടയില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. വയനാടായിരുന്നു ച്ത്രത്തിന്റെ പ്രധാനലൊക്കേഷന്‍.

സംഗീതം -ഇഷാന്‍ ദേവ്, ഗാനരചന -റഫീഖ് അഹമ്മദ്, ഡോക്ടര്‍ താര ജയശങ്കര്‍, ഫാദര്‍ മൈക്കിള്‍ പനച്ചിക്കല്‍, പശ്ചാത്തല സംഗീതം -അനില്‍ ജോണ്‍സണ്‍, എഡിറ്റര്‍ – എ. കെ സാജന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -വര്‍ക്കി ജോര്‍ജ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ -വിനേഷ് ബംഗ്ലാന്‍, ആര്‍ട്ട് -ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് -ഷാജി പുല്‍പള്ളി, വസ്ത്രാലങ്കാരം -സുനില്‍ റഹ്‌മാന്‍, സ്റ്റെഫി സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -ഹരീഷ് തെക്കേപ്പാട്ട്, സ്റ്റില്‍സ് -അനൂപ് ചാക്കോ, പി.ആര്‍.ഒ -മഞ്ജു ഗോപിനാഥ്, ഡിസൈന്‍സ് -ഓള്‍ഡ്മങ്ക്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് -ഒബ്‌സ്‌ക്യൂറ, വിതരണം -ആന്‍ മെഗാ മീഡിയ.

Top