കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം ജിഗര്‍തണ്ട ഡബിള്‍ എക്‌സിന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തു

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം ജിഗര്‍തണ്ട ഡബിള്‍ എക്‌സിന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തു. ബ്ലാക്ക് ഹ്യൂമര്‍ വിഭാഗത്തില്‍ പെടുന്ന ജിഗര്‍തണ്ടയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ആദ്യ ഭാഗത്തോട് കിടപിടിക്കുന്ന ചിത്രമായിരിക്കുമിതെന്ന് ട്രെയ്ലര്‍ ഉറപ്പ് നല്‍കുന്നുണ്ട്. എസ് ജെ സൂര്യയും രാഘവ ലോറന്‍സുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. മലയാളി സാന്നിധ്യമായി ഷൈന്‍ ടോം ചാക്കോയും നിമിഷ സജയനും ചിത്രത്തിലുണ്ട്.

കലാസംവിധാനം: ബാലസുബ്രമണ്യന്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ രാജ, സൗണ്ട് ഡിസൈന്‍: കുനാല്‍ രാജന്‍, ഡയറക്ഷന്‍ ടീം: ശ്രീനിവാസന്‍, ആനന്ദ് പുരുഷോത്ത്, കാര്‍ത്തിക് വി പി, വിഘ്നേശ്വരന്‍, ജഗദീഷ്, അരവിന്ദ് രാജു, മഹേസ് ബാലു, സൂരജ്, സായ്, മുരുകാനന്ദം, സ്റ്റണ്ട്: ദിലീപ് സുബ്ബരായന്‍, കോറിയോഗ്രഫി: ഷെറീഫ് എം, പബ്ലിസിറ്റി ഡിസൈനര്‍: ടൂണി ജോണ്‍, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍: അശോകന്‍ നാരായണന്‍ എം, അസോസിയേറ്റ് പ്രൊഡ്യുസര്‍: പവന്‍ നരേന്ദ്ര.

‘ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സ്’ന്റെയും ‘സ്റ്റോണ്‍ ബെഞ്ച് ഫിലിംസ്’ന്റെയും ബാനറില്‍ കാര്‍ത്തികേയന്‍ സന്താനം, കതിരേശന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം നവംബര്‍ 10ന് തിയറ്ററുകളിലെത്തും.

 

Top