ജയം രവി നായകനാകുന്ന സൈറണിന്റെ ട്രെയ്‌ലര്‍ പുറത്ത് വന്നു

ചെന്നൈ: ജയം രവി നായകനാകുന്ന പുതിയ ചിത്രം സൈറണിന്റെ ട്രെയ്‌ലര്‍ പുറത്ത് വന്നു. അനുപമ പരമേശ്വരന്‍ നായികയായി എത്തുന്ന ചിത്ത്രില്‍ കീര്‍ത്തി സുരേഷ് പൊലീസ് ഓഫീസറാകുന്നു എന്ന പ്രത്യേകതയും ഉണ്ട്. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ആന്റണി ഭാഗ്യരാജാണ്. ഒരു ആക്ഷന്‍ ഇമോഷണല്‍ ഡ്രാമയായി ചിത്രം ഒരുക്കുമ്പോള്‍ കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത് ബൃന്ദയാണ്. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിക്കുന്നത്. സെല്‍വകുമാര്‍ എസ് കെയാണ് ഛായാഗ്രാഹണം. സൈറണിന്റെ റിലീസ് ഡേറ്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 16നായിരിക്കും ചിത്രം റിലീസ് ചെയ്യുക.

ജയം രവി നായകനായി ഒടുവിലെത്തിയ ചിത്രം ഇരൈവന്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. നയന്‍താര നായികാ വേഷത്തിലെത്തിയ ചിത്രം ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ്. ഗോഡ് എന്ന പേരില്‍ നയന്‍താരയുടെ ചിത്രം തെലുങ്കിലുമെത്തിയിരുന്നു. ജയം രവിയും നയന്‍താരയും ഒന്നിച്ച ചിത്രം നെറ്റ്ഫ്‌ലിക്‌സിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്. വയലന്‍സിന്റെ പേരിലും ഇരൈവന്‍ വാര്‍ത്തയായിരുന്നു. ഐ അഹമ്മദാണ് ഇരൈവന്റെ സംവിധാനം.

സുധന്‍ സുന്ദരമും ജയറാം ജിയുമാണ് ചിത്രത്തിന്റെ നിര്‍മാണം. തിരക്കഥയും ഐ അഹമ്മദാണ്. നയന്‍താര നായികയായി എത്തിയ പുതിയ ചിത്രമായ ഇരൈവനില്‍ നരേന്‍ ആശിഷ് വിദ്യാര്‍ഥി, അശ്വിന്‍ കുമാര്‍, ഉദയ് മഹേഷ്, ജോര്‍ജ് വിജയ്, അഴകന്‍ പെരുമാള്‍, കുമാര്‍ നടരാജന്‍, വിനോദ് കിഷന്‍, സുജാത ബാബു, രാഹുല്‍ ബോസ്, സഞ്ജന തിവാരി എന്നിവരും മറ്റ് നിര്‍ണായക വേഷങ്ങളില്‍ എത്തിയപ്പോള്‍ ഛായാഗ്രാഹണം ഹരി കെ വേദാന്ദാണ്. സഞ്ജിത് ഹെഗ്‌ഡെയും ഖരേസ്മ രവിചന്ദ്രനും ചിത്രത്തിനായി ആലപിച്ച ഒരു ഗാനം യുവന്‍ ശങ്കര്‍ രാജയുടെ സംഗീത സംവിധാനത്തില്‍ റിലീസിന് മുന്നേ വന്‍ ഹിറ്റായി മാറിയിരുന്നു.

Top