ദേവ് മോഹന്‍ നായകനാവുന്ന ‘പുള്ളി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു

കൊച്ചി: ദേവ് മോഹന്‍ നായകനാവുന്ന ജിജു അശോകന്‍ ചിത്രം ‘പുള്ളി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ഇന്ദ്രന്‍സിന്റെ വോയിസ് ഓവറോടെയാറിലീസ് ചെയ്യുന്നത്. ജയില്‍ പുള്ളിയുടെ വേഷത്തിലാണ് ദേവ് മോഹന്‍ പ്രത്യക്ഷപ്പെടുന്നത്. ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, വിജയകുമാര്‍, വെട്ടുകിളി പ്രകാശ്, രാജേഷ് ശര്‍മ്മ, സെന്തില്‍, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രതാപന്‍, മീനാക്ഷി, അബിന്‍, ബിനോ, ഉണ്ണിരാജ്, ഇന്ദ്രജിത് ജഗന്‍, ടീന ഭാട്ടിയ, ഭാനുമതി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ബിനുകുര്യന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ബിജിബാലാണ് കൈകാര്യം ചെയ്യുന്നത്. ചിത്രസംയോജനം: ദീപു ജോസഫ്, കോ-പ്രൊഡ്യൂസര്‍: ലേഖ ഭാട്ടിയ, ത്രില്‍സ്: വിക്കി മാസ്റ്റര്‍, കലാസംവിധാനം: പ്രശാന്ത് മാധവ്, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു കെ തോമസ്. ട്രെയിലര്‍, ടീസര്‍, സ്‌പെഷ്യല്‍ ട്രാക്സ്: മനുഷ്യര്‍, അസോസിയേറ്റ് ഡയറക്ടര്‍: എബ്രഹാം സൈമണ്‍, ഫൈനല്‍ മിക്‌സിങ്: ഗണേഷ് മാരാര്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, വിഎഫ്എക്‌സ്: മാഗസിന്‍ മീഡിയ, ഡിസൈന്‍: സീറോ ക്‌ളോക്ക്, പി.ആര്‍.ഒ: എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്.

Top