അമിതാഭ് ബച്ചന്റെ ‘ചെഹ്രെ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

മിതാഭ് ബച്ചന്‍ പ്രധാന കഥാപാത്രമാകുന്ന പുതിയ സിനിമയാണ് ചെഹ്രെ. റുമി ജഫ്രെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയിലെ അമിതാഭ് ബച്ചന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

ഇപോഴിതാ സിനിമയുടെ പുതിയൊരു ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.ഇമ്രാന്‍ ഹാഷ്മിയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും ചിത്രത്തിന്റെ ഭാഗമാകുന്നു.

വളരെ ആവേശകരമായ ഒരു മിസ്റ്ററി ത്രില്ലറായിരിക്കും ചിത്രം. ഓഗസ്റ്റ് 27ന് തീയറ്ററില്‍ തന്നെയായിരിക്കും ചിത്രം റിലീസ് ചെയ്യുകയെന്നാണ് അമിതാഭ് ബച്ചന്‍ അറിയിച്ചിരുന്നു.

ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് അമിതാഭ് ബച്ചന്‍ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്.രഞ്ജിത് കപൂറുമായി ചേര്‍ന്നാണ് സംവിധായകന്‍ റുമി ജഫ്രി സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.

 

Top