ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ഫെയ്‌സ് ലിഫ്റ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

ടൊയോട്ട പുതിയതായി അവതരിപ്പിക്കാനിരുന്ന ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ ചിത്രങ്ങള്‍ പുറത്തു വന്നു.

ടൊയോട്ട ഒരുക്കിയിരിക്കുന്ന ഇന്റീരിയര്‍ – എക്സ്റ്റീരിയര്‍ ഫീച്ചറുകളിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ ചിത്രങ്ങള്‍.

മുന്‍മോഡലിനെ അപേക്ഷിച്ച്, വീതിയേറിയ ഫ്രണ്ട് ബമ്പറാണ് പ്രാഡോ ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കുന്നത്.

ലോവര്‍ ഗ്രില്ലിലും, ഫോഗ് ലാമ്പിലും ടൊയോട്ട പുതുമ ഒരുക്കുന്നു. ഇന്റീരിയറിലും ടൊയോട്ട ഒരുപിടി മാറ്റങ്ങള്‍ വരുത്തിയതായി ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

ലാന്‍ഡ് ക്രൂയിസര്‍ 200 ല്‍ നിന്നും കടമെടുത്ത ഫോര്‍സ്‌പോക്ക് സ്റ്റീയറിംഗാണ് മോഡലിന് ലഭിച്ചിരിക്കുന്നത്. സെന്റര്‍ കണ്‍സോള്‍, ഇന്‍സ്ട്രമെന്റല്‍ പാനല്‍, ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഉള്‍പ്പെടുന്ന ഘടകങ്ങള്‍ക്ക് പ്രീമിയം മുഖമാണ് ടൊയോട്ട നല്‍കുന്നത്.

മുന്‍മോഡലിന് സമാനമായ എഞ്ചിന്‍ ഫീച്ചറുകള്‍ ഫെയ്‌സ് ലിഫ്റ്റിനും ലഭിക്കുന്നു. പുതുക്കിയ ഫ്രണ്ട് പ്രൊഫൈലില്‍ അഗ്രസീവ് ഹെഡ്‌ലൈറ്റുകളും, ഫൈവ്‌സ്ലോട്ട് ഗ്രില്ലും ഫുള്‍വിഡ്ത് ക്രോം സ്‌ട്രൈപുകളും ഇടംപിടിക്കുന്നു.

റിയര്‍ പ്രൊഫൈലില്‍, പുതിയ ഗ്രാഫിക്‌സില്‍ ഒരുങ്ങിയ ടെയില്‍ ലാമ്പുകളാണ് വാഹനത്തിന്റെ ശ്രദ്ധാ കേന്ദ്രം.

Top