ടൊയോട്ട കാമ്രി ഫ്ലക്സ് ഫ്യുവല്‍ സെപ്റ്റംബർ 28 ന് ഇന്ത്യയിൽ അവതരിപ്പിക്കും

കാമ്രി സെഡാന്റെ ഫ്ലെക്സ്-ഫ്യുവൽ പതിപ്പ് ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട 2022 സെപ്റ്റംബർ 28 ന് രാജ്യത്ത് അവതരിപ്പിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി സ്ഥിരീകരിച്ചു. സിയാം 62-ാമത് വാർഷിക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. എത്തനോൾ ഉപയോഗിച്ച് ഓടുന്ന ഒരു ടൊയോട്ട ഫ്ലെക്സ്-ഇന്ധന വാഹനം പുറത്തിറക്കാൻ പോകുന്നു എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

അതേസമയം കാമ്രി ഫ്ലക്സ് ഫ്യുവല്‍ മോഡലിന്റെ സാങ്കേതിക വിശദാംശങ്ങളോ മറ്റേതെങ്കിലും സവിശേഷതകളോ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്ന ആദ്യത്തെ ഫ്ലെക്സ് ഇന്ധന വാഹനമായിരിക്കും ഇത്. ഒരു ഫ്ലെക്സ് ഫ്യൂവൽ എഞ്ചിൻ ഒരു ആന്തരിക ജ്വലന എഞ്ചിൻ ആണ്, ഇതിന് ഒന്നിലധികം ടൈ ഇന്ധനത്തിലോ ഇന്ധനത്തിന്റെ മിശ്രിതത്തിലോ പ്രവർത്തിക്കാൻ കഴിയും. അന്താരാഷ്‌ട്ര വിപണിയിൽ എഥനോൾ അല്ലെങ്കിൽ മെഥനോൾ പെട്രോൾ മിശ്രിതമാണ് മിക്ക കാറുകളിലും ഉപയോഗിക്കുന്നത്. എന്നിരുന്നാലും, ഫ്ലെക്സ് ഇന്ധന എഞ്ചിന് 100 ശതമാനം പെട്രോളിലോ എത്തനോളിലോ പ്രവർത്തിക്കാൻ കഴിയും.

 

Top