സമ്പൂര്‍ണ മദ്യനിരോധനമുള്ള ഗുജറാത്തില്‍നിന്നു പിടികൂടിയത് 9.61 ലക്ഷം ലിറ്റര്‍ മദ്യം

ന്യൂഡല്‍ഹി: മദ്യം പൂര്‍ണമായും നിരോധിച്ച ഗുജറാത്തില്‍ തിരഞ്ഞെടുപ്പു പ്രചാരണം കനക്കുമ്പോള്‍ പിടികൂടിയത് 9.61 ലക്ഷം ലിറ്റര്‍ മദ്യം.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തുനിന്നും വന്‍ തോതില്‍ മദ്യം പിടികൂടിയത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തീയതി മുതല്‍ ഇതുവരെയുള്ള കണക്കനുസരിച്ചാണ് 22.19 കോടി രൂപ വിലവരുന്ന് 9.61 ലക്ഷം ലിറ്റര്‍ മദ്യം പിടികൂടിയത്. കൂടാതെ 8.17 കോടി രൂപയും 37.63 കിലോഗ്രാം സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട്.

3.11 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നും കണ്ടെത്തി. ബ്രിട്ടീഷ്, തായ് കറന്‍സികളടക്കം 3.12 ലക്ഷത്തോളം വിദേശ കറന്‍സികളും 3.11 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നും പിടിചെടുത്തിട്ടുണ്ട്. ബ്രിട്ടീഷ്, തായ് കറന്‍സികളടക്കം 3.12 ലക്ഷത്തോളം വിദേശകറന്‍സികളും കണ്ടെത്തി.

ഡിസംബര്‍ ഒമ്പത്, 14 തീയതികളിലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്. നൂറോളം പേരെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിരീക്ഷകരായി സംസ്ഥാനത്താകെ നിയോഗിച്ചിട്ടുണ്ട്.

Top