തൊഷിബ ചിപ്പ് നിര്‍മ്മാണ യൂണിറ്റ് അമേരിക്കന്‍ കമ്പനിയ്ക്ക് വിറ്റു

ടോക്യോ: പ്രമുഖ ചിപ്പ് നിര്‍മ്മാണ കമ്പനികളില്‍ ലോകത്ത് രണ്ടാം സ്ഥാനമുള്ള ജാപ്പനീസ് ഇലക്ട്രോണിക്‌സ് കമ്പനിയായ തൊഷിബ തങ്ങളുടെ സെമികണ്ടക്ടര്‍ വ്യവസായം ഒരു അമേരിക്കന്‍ കമ്പനിയ്ക്ക് വിറ്റു.

അമേരിക്കയിലെ ബെയ്ന്‍ കാപ്പിറ്റല്‍ എന്ന സ്വകാര്യസ്ഥാപനത്തിനാണ് ഫ്‌ലാഷ് ഡ്രൈവുകള്‍ ഉള്‍പ്പടെയുള്ള ചിപ്പ് നിര്‍മ്മാണ യൂണിറ്റ് തൊഷിബ വിറ്റിരിക്കുന്നത്. 800 കോടി ഡോളറിനാണ് വില്‍പന.

അമേരിക്കിയലെ ന്യൂക്ലിയര്‍ യൂണിറ്റുമായി ബന്ധപ്പെട്ടുണ്ടായ നഷ്ടം നികത്തുന്നതിനു വേണ്ടിയാണ് കമ്പനി വില്‍പ്പന നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

2006-ല്‍ വാങ്ങിയ ന്യൂക്ലിയര്‍ യൂണിറ്റിന്റെ റിയാക്ടറുകള്‍ക്കുള്ള ചിലവ് വര്‍ധിച്ചതും ആണവോര്‍ജത്തിന് ആഗോളതലത്തില്‍ ആവശ്യക്കാര്‍ കുറഞ്ഞതുമാണ് കമ്പനിയെ നഷ്ടത്തിലേക്ക് നയിച്ചത്.

 

Top