മുംബൈയിലും താനെയിലും ഇന്നും നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

മുംബൈ: മുംബൈ, താനെ, പാല്‍ഘര്‍ എന്നിവിടങ്ങളില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. ചൊവ്വാഴ്ച വരെ ശക്തിയായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

കഴിഞ്ഞ ബുധനാഴ്ച തുടങ്ങിയ കാലവര്‍ഷം നാലാം ദിവസവും തുടര്‍ന്നപ്പോള്‍ മുംബൈനഗരത്തിലെ റോഡ്, ട്രെയിന്‍ ഗതാഗതം സ്തംഭനാവസ്ഥയിലായി. പലയിടങ്ങളിലും വെള്ളം പൊങ്ങി. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലും ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിച്ചത്.

കൊങ്കണ്‍ മേഖലയിലും അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തീരപ്രദേശങ്ങളിലെ താമസക്കാര്‍ക്ക് ഇതിനകം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാല്‍ഘറില്‍ നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിരിക്കയാണ്. ദേശീയ ദുരന്ത നിവാരണ സേനയേയും അഗ്‌നിശമന സേനയേയും വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.

Top