ഷറഫുദ്ദീന്‍ നായകനാകുന്ന ഹലോ മമ്മി സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു

റഫുദ്ദീന്‍ നായകനാകുന്ന ഹലോ മമ്മി സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഷറഫുദ്ധീന്‍, ഐശ്വര്യ ലക്ഷ്മയും വേഷമിടുന്ന ചിത്രമാണ് ഹലോ മമ്മി. ഫാന്റസി കോമഡി ചിത്രമായിട്ടാണ് ഹലോ മമ്മി ഒരുക്കുക. വൈശാഖ് എലന്‍സാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് . തിരക്കഥ സാന്‍ജോ ജോസഫിന്റേതാണ്. ഫാലിമി എന്ന ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്താണ് സാന്‍ജോ ജോസഫ്. പ്രവീണ്‍ കുമാറാണ് ഛായാഗ്രാഹണം. ദി ഫാമിലി മാന്‍ അടക്കമുള്ള സീരിയലിലൂടെ ശ്രദ്ധയാകര്‍ഷിച്ച നടന്‍ സണ്ണി ഹിന്ദുജയും ഹലോ മമ്മിയില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ജേക്ക്‌സ് ബിജോയിയാണ് ഹലോ മമ്മിയുടെ സംഗീതം നിര്‍വഹിക്കുന്നത്.

നിര്‍മാണം ഹാങ് ഓവര്‍ ഫിലിംസാണ്. എ ആന്‍ഡ് എച്ച്എസ് പ്രൊഡക്ഷന്‍സും ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകുന്നു. ജോമിന്‍ മാത്യുവിനും ഐബിന്‍ തോമസിനുമൊപ്പം ചിത്രത്തിന്റെ നിര്‍മാതാവായി രാഹുല്‍ ഇ എസും സഹ നിര്‍മാതാക്കളായി സജിന്‍ അലി, നിസാര്‍ ബാബു, ദിപന്‍ പട്ടേല്‍ എന്നിവരുമുണ്ട്. അജു വര്‍ഗീസ്, ജഗദീഷ് എന്നിവര്‍ക്കുമൊപ്പം ചിത്രത്തില്‍ ബിന്ദു പണിക്കര്‍, ജോണി ആന്റണി, ഗംഗാ മീരാ, അദ്രി ജോ, ശ്രുതി സുരേഷ്, ജോമോന്‍ ജ്യോതിര്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായുണ്ട്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍. മേക്കപ്പ് റോണക്‌സ് സേവ്യര്‍ ആണ്. സൗണ്ട് ഡിസൈന്‍ സിങ് സിനിമ. പ്രൊഡക്ഷന്‍ ഡിസൈന്‍ സാബു മോഹന്‍, വിഎഫ്എക്‌സ് ഹാങ്ങ് ഓവര്‍, വി എഫ് എക്‌സ് ഫൈറ്റ് പി സി സ്റ്റണ്ട്‌സ്, കൊറിയോഗ്രാഫി ഷെരീഫ്, ചീഫ് അസ്സോസിയേറ്റ് വിശാഖ് ആര്‍ വാരിയര്‍, സ്റ്റില്‍ അമല്‍ സി സദര്‍, ഡിസൈന്‍ യെല്ലോ ടൂത്ത്, പിആര്‍ഒ പ്രതീഷ് ശേഖര്‍ എന്നിവരുമാണ് ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

Top